കഞ്ഞിക്കുഴിയില്‍ വി എസ് അനുസ്മരണ യോഗവും മൗനജാഥയും
കഞ്ഞിക്കുഴിയില്‍ വി എസ് അനുസ്മരണ യോഗവും മൗനജാഥയും

ഇടുക്കി: കഞ്ഞിക്കുഴിയില്‍ വി എസ് അനുസ്മരണ യോഗവും മൗനജാഥയും നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. യോഗത്തില്‍ വി എസ് വിജയകുമാര്‍ അധ്യക്ഷനായി. സിപിഐ എം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി എബിന്‍ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആഗസ്തി അഴകത്ത്, നേതാക്കളായ ബേബി ഐക്ക, വര്‍ഗഗ്ഗീസ് സക്കറിയ, വില്‍സന്‍ കല്ലിടുക്കില്‍, ശശി കന്യായലില്‍, ശിവദാസ് പലയ്ക്കാക്കുഴി, ജി നാരായണന്‍ നായര്‍, സിജു ജോസഫ്, ഗീരിഷ് ആറുകണ്ടത്തില്‍, സജീവ് ഈട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






