വണ്ടിപ്പെരിയാറില്‍ ഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍
വണ്ടിപ്പെരിയാറില്‍ ഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍

ഇടുക്കി: കനത്തമഴയില്‍ വണ്ടിപ്പെരിയാര്‍ എട്ടേക്കര്‍ പുതുവല്‍ സ്വദേശിനി വള്ളിയമ്മയുടെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭിത്തി നിലംപൊത്തിയത്. അപകടാവസ്ഥ കണക്കിലെടുത്ത് ഇവര്‍ അയല്‍പക്കത്തെ വീട്ടിലേക്ക് മാറി. വള്ളിയമ്മ, മകന്‍ വര്‍ഗീസ്, ഇദ്ദേഹത്തിന്റെ മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അഭിനയ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വലിയ ശബ്ദത്തോടെയാണ് വീടിന്റെ ഒരുവശത്തെ ഭിത്തി ഇടിഞ്ഞുവീണത്. മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലായതോടെ ഇവര്‍ അയല്‍വാസിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ലൈഫ് മിഷന്‍, പിഎംഎവൈ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയില്‍ പേരുണ്ടെങ്കിലും ഇതുവരെ വീട് ലഭിച്ചിട്ടില്ല.
What's Your Reaction?






