പുതുവര്‍ഷപ്പുലരിയില്‍ എച്ച്എംടിഎ വടംവലി മത്സരം: അടിമാലി യുവ ഫ്രണ്ട്സ് ടീം ചാമ്പ്യന്‍മാര്‍
പുതുവര്‍ഷപ്പുലരിയില്‍ എച്ച്എംടിഎ വടംവലി മത്സരം: അടിമാലി യുവ ഫ്രണ്ട്സ് ടീം ചാമ്പ്യന്‍മാര്‍

ഇടുക്കി: ദി ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍(എച്ച്എംടിഎ) കട്ടപ്പനയില്‍ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തില്‍ അടിമാലി യുവ ഫ്രണ്ട്സ് ടീം ജേതാക്കളായി. കേജീസ് ജ്വല്ലറി സ്പോണ്‍സര്‍ ചെയ്ത 35008 രൂപയും പി കെ സുധാകരന്‍ എവര്‍റോളിങ് ട്രോഫിയും സമ്മാനമായി നല്‍കി. വെള്ളിലാംകണ്ടം ന്യൂ സെവന്‍സിനാണ് രണ്ടാം സ്ഥാനം. 18 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റ് കാണാന്‍ നൂറുകണക്കിനാളുകള്‍ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിലെത്തി. ഡീന്‍ കുര്യാക്കോസ് എം പി, നഗരസഭാധ്യക്ഷ ഷൈനി സണ്ണി, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശ്രീനഗരി രാജന്‍, കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, എച്ച്എംടിഎ പ്രസിഡന്റ് പി കെ ഗോപി എന്നിവര്‍ സംസാരിച്ചു. ഏഷ്യന്‍ സാംബോ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് ഹാരിഷ് വിജയനെ അനുമോദിച്ചു
What's Your Reaction?






