ഇടുക്കി ജലാശയത്തില്‍ അനധികൃത മീന്‍പിടുത്തം

ഇടുക്കി ജലാശയത്തില്‍ അനധികൃത മീന്‍പിടുത്തം

Aug 19, 2024 - 23:39
 0
ഇടുക്കി ജലാശയത്തില്‍ അനധികൃത മീന്‍പിടുത്തം
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേഖലകളില്‍ ഇടുക്കി ജലാശയത്തിലെ അനധികൃത മീന്‍പിടുത്തം ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തലവേദനയാകുന്നു. കെട്ടിയ വലകളില്‍ നിന്ന് മീനുകള്‍ മോഷ്ടിക്കുന്നതായും വല നശിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. വെള്ളിലാംകണ്ടം, ആനക്കുഴി മേഖലകളിലാണ് അനധികൃതമായി വല കെട്ടി മീന്‍ പിടിക്കുന്നത്. ഒരാള്‍ തന്നെ അഞ്ചിലേറെ സ്ഥലങ്ങളില്‍ വലകെട്ടുന്നു. ഇതോടെ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ ഇടമില്ല. പകല്‍ സമയങ്ങളില്‍ വ്യാപകമായി വല കെട്ടുന്നത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും തടസമാണ്. കൂടാതെ, ജലാശയത്തില്‍ വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനും സാധിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ വലകളില്‍ നിന്ന് വന്‍തോതില്‍ മീന്‍ മോഷണം പോകുന്നുണ്ട്. അനധികൃത മീന്‍പിടുത്തക്കാരെ നിയന്ത്രിക്കണമെന്നും പകല്‍സമയത്തെ വലകെട്ടല്‍ ഒഴിവാക്കണമെന്നും ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തമെന്നും ആവശ്യമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow