ഡോണ്‍ സാജന് വിട: അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി
ഡോണ്‍ സാജന് വിട: അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ഇടുക്കി: കുട്ടിക്കാനത്ത് ബൈക്ക് അപകടത്തില്‍ മരിച്ച മരിയന്‍ കോളേജ് വിദ്യാര്‍ഥി ഡോണ്‍ സാജന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കോളേജിലും വീട്ടിലും ആയിരങ്ങളാണ് എത്തിയത്. അണക്കര മരിയ ബേക്കറി ഉടമ പ്ലാമൂട്ടില്‍ സാജന്റെ മകനായ ഡോണ്‍ സാജന്‍ കുട്ടിക്കാനം മരിയന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എസ്സി ഫിസിക്സ് വിദ്യാര്‍ഥിയായിരുന്നു. കോളേജിലെ ആവശ്യങ്ങള്‍ക്കുവേണ്ടി സുഹൃത്തിനോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഐഎച്ച്ആര്‍ഡി കോളേജിന് സമീപം ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റു. ഡോണ്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച കോളേജില്‍ പൊതുദര്‍ശനം നടത്തി. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. അണക്കരയിലെ വസതിയില്‍ എത്തിക്കുകയും വ്യാഴായ്ച അണക്കര സെന്റ്. തോമസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തും. ഭവനത്തിലെയും പള്ളിയിലെയും സംസ്‌കാരചടങ്ങുകള്‍ക്ക് നിരവധി പേരാണ് എത്തിയത്.
What's Your Reaction?






