വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പച്ചക്കാനം ഭാഗത്ത് വന വിഭവങ്ങള്‍ ശേഖരിക്കാന്‍പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു. മലപണ്ഡാര വിഭാഗത്തില്‍പ്പെട്ട ബിന്ദുവാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബിന്ദുവും ഭര്‍ത്താവ് സുരേഷും ചേര്‍ന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടയിലാണ് പ്രസവം. വനപാലകര്‍ വിവരമറിയിച്ചത് അനുസരിച്ച് കുമളി ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുഞ്ഞിനെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം അമ്മയുടെ അടുത്തേയ്ക്ക് എത്തിച്ചു. കുഞ്ഞിന് രണ്ടര കിലോ തൂക്കമുണ്ട്.
What's Your Reaction?






