മൂന്നാര്‍ ടൗണിലെ മഴവില്‍ പാലം അപകടാവസ്ഥയില്‍ 

മൂന്നാര്‍ ടൗണിലെ മഴവില്‍ പാലം അപകടാവസ്ഥയില്‍ 

Sep 19, 2026 - 15:40
 0
മൂന്നാര്‍ ടൗണിലെ മഴവില്‍ പാലം അപകടാവസ്ഥയില്‍ 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടൗണില്‍നിന്ന് മാട്ടുപ്പെട്ടി റോഡിലേക്ക് പോകുന്ന മഴവില്‍ പാലം അപകടാവസ്ഥയില്‍. 2010ല്‍ 43 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പാലത്തിലെ ഇരുമ്പ് തൂണുകളും കൈവരികളും തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. ദിവസവും നാട്ടുകാരും തൊഴിലാളികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അപകടത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാലം വര്‍ഷങ്ങളായി അറ്റകുറ്റപ്പണികളില്ലാതെ നശിക്കുകയാണ്. അപകടം ഉണ്ടാകുന്നതിനുമുമ്പ് അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow