രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് ഉടുമ്പന്‍ചോലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് ഉടുമ്പന്‍ചോലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
ഇടുക്കി: ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉടുമ്പന്‍ചോലയില്‍ റോഡ് ഉപരോധവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും നടത്തി. രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനേഷ് കുമാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് ടിബിന്‍ പി ജോര്‍ജ്, ഡിസിസി ജനറല്‍ സെക്രട്ടറി ബെന്നി തുണ്ടത്തില്‍, ബെന്നി കുന്നേല്‍, സാന്റോചന്‍ കൊച്ചുപുരയ്ക്കല്‍, ബിജു ഇടുക്കാര്‍, ജയ്മി കുര്യന്‍, അഭിലാഷ് കല്ലുപാലം, സെല്‍വ പാണ്ടി, ഡോണ്‍ സേവിയര്‍, അലന്‍ ഇടുക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?