നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മാത്യുവിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു: തെരച്ചിലില്‍ ഫലം കണ്ടില്ല

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മാത്യുവിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു: തെരച്ചിലില്‍ ഫലം കണ്ടില്ല

May 9, 2026 - 17:47
 0
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മാത്യുവിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു: തെരച്ചിലില്‍ ഫലം കണ്ടില്ല
This is the title of the web page

ഇടുക്കി: ഇരട്ടക്കൊലപാതകം നടന്ന നെടുങ്കണ്ടത്തെ വീട്ടുവളപ്പില്‍ അച്ഛന്‍  മാത്യുവിന്റെ മൃതദേഹത്തിനായി നടത്തിയ രണ്ടാം ദിവസത്തെ തെരച്ചിലും ഫലം കണ്ടില്ല. രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകിട്ട് 3.30 വരെ നീണ്ടുനിന്നു. വീടിന്റെ പിന്‍ഭാഗം കേന്ദ്രീകരിച്ച് വിവിധ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയാണ് പരിശോധന നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തിനുസമീപത്തെ കുഴിയില്‍നിന്ന് ആദ്യദിവസം അസ്ഥിക്കഷ്ണങ്ങളും പഴയ ഷര്‍ട്ടും പാന്റും കണ്ടെടുത്തിരുന്നു. ഇവ മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. പ്രാഥമിക നിഗമനത്തില്‍ ഇവ മൃഗങ്ങളുടേതാകാമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച അമ്മയെയും സഹോദരനെയും മറവ് ചെയ്ത സ്ഥലത്തും സമീപ മേഖലകളിലും ആഴത്തില്‍ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. മാത്യുവിന്റെ തിരോധാനം സംബന്ധിച്ച് പ്രതി ആവര്‍ത്തിച്ച് മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. കൃത്യമായ ഒരിടം ചൂണ്ടിക്കാട്ടാന്‍ പ്രതി തയ്യാറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. പ്രതിയുടെ നിലവിലുള്ള കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow