അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 

അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 

Jun 6, 2026 - 10:37
 0
അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി 
This is the title of the web page

ഇടുക്കി: അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ദിനാഘോഷവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. പീരുമേട് എംഎല്‍എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സമഗ്ര ഉന്നമനത്തിനായി സ്‌കൂളില്‍ അനുവദിച്ച 'സൗഹൃദ പവര്‍ ബ്രിഗേഡ്' പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഓരോ സ്‌കൂളിലെയും കരിയര്‍ ഗൈഡന്‍സ് സൗഹൃദ ക്ലബ് എന്നിവയുടെ സംയുക്ത സംരംഭമായി സംസ്ഥാനത്തെ 140 സ്‌കൂളുകളിലാണ് പൈലറ്റ് പദ്ധതിയായി ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം കരിയര്‍ രംഗത്തും മുന്നേറാന്‍ വഴി തെളിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  പിടിഎ പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, വൈസ് പ്രസിഡന്റ് ഷൈനി റോയി, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അപ്പുക്കുട്ടന്‍,  പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ്മാസ്റ്റര്‍ എം തങ്കരാജ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow