കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ മുറ്റത്തെ മിക്കി മൗസ് പൂക്കള്‍ 

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ മുറ്റത്തെ മിക്കി മൗസ് പൂക്കള്‍ 

Nov 12, 2026 - 15:26
 0
കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ മുറ്റത്തെ മിക്കി മൗസ് പൂക്കള്‍ 
This is the title of the web page

ഇടുക്കി: കാര്‍ട്ടൂണ്‍ ലോകത്തെ പ്രിയതാരം മിക്കി മൗസിനെ നേരില്‍ കണ്ടതുപോലെ, വലിയ വട്ടത്തിലുള്ള കറുത്ത ചെവികള്‍, ചുവന്ന മുഖം രൂപത്തില്‍ മിക്കി മൗസിനോട് അതിശയിപ്പിക്കുന്ന സാമ്യം. ഇതൊരു കാര്‍ട്ടൂണ്‍ ചിത്രമല്ല സേനാപതി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത്  പ്രകൃതിയൊരുക്കിയ അപൂര്‍വ കാഴ്ചയാണ് ഈ മിക്കി മൗസ് പൂക്കള്‍. കറുത്ത വട്ടത്തിലുള്ള കായകളും ചുവന്ന പുഷ്പദളാവശിഷ്ടങ്ങളും ചേര്‍ന്നൊരുക്കുന്ന രൂപമാണ് ഈ ചെടിയുടെ പ്രത്യേകത. 'മിക്കി മൗസ് പ്ലാന്റ്' എന്നറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയനാമം ഒച്ച്‌ന സെറുലേറ്റ എന്നാണ്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ സസ്യം അലങ്കാരച്ചെടിയായും വളര്‍ത്താറുണ്ട്. സാധാരണയായി വരണ്ട കാലാവസ്ഥയിലാണ് കൂടുതല്‍ നന്നായി വളരുന്നത്. പൂക്കള്‍ കൊഴിഞ്ഞശേഷം രൂപപ്പെടുന്ന കറുത്ത കായകളും ചുവന്ന പുഷ്പദളാവശിഷ്ടങ്ങളും ചേരുമ്പോഴാണ് മിക്കി മൗസിന്റെ മുഖത്തോട് സാമ്യമുള്ള രൂപം തെളിയുന്നത്. 2004-ലാണ് ഈ ചെടി സ്‌കൂളിലെത്തിച്ചത്. തൊടുപുഴയിലെ നാഗാര്‍ജുനയില്‍നിന്ന് കൊണ്ടുവന്ന തൈയാണ് ഇപ്പോള്‍ കൗതുകക്കാഴ്ചയായി വളര്‍ന്നുനില്‍ക്കുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെടിയില്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയത്. എന്നാല്‍ ഇത്തവണ പതിവിലും കൂടുതല്‍ പൂക്കള്‍ വിരിഞ്ഞതോടെ സന്ദര്‍ശകരുടെ ശ്രദ്ധയും വര്‍ധിച്ചു. പുഷ്പങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചെടിയെക്കുറിച്ച് കൂടുതല്‍ അറിയാനും തൈകള്‍ സ്വന്തമാക്കാനുമായി നിരവധിപേരാണ് സ്‌കൂളിലേയ്‌ക്കെത്തുന്നത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow