സെല്‍ഫി പോയിന്റ് ഒരുക്കി ഇരട്ടയാര്‍ പഞ്ചായത്ത്
സെല്‍ഫി പോയിന്റ് ഒരുക്കി ഇരട്ടയാര്‍ പഞ്ചായത്ത്

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നിര്‍മിച്ച സെല്‍ഫി പോയിന്റ് ശ്രദ്ധേയമാകുന്നു.
പഞ്ചായത്തിലെ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യ കുപ്പികളുടെ അടപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രശലഭത്തിന്റെ മാതൃകയില്‍ സെല്‍ഫി പോയിന്റ് നിര്‍മിച്ചിരിക്കുന്നത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജി മുത്തനാംകുഴി ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്ന് സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ലൈക്ക് ഷെയറും കിട്ടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്വദേശി പ്രിന്‍സാണ് ശില്‍പി. ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണ്. നിരവധി പുരസ്‌കാരങ്ങള്‍ അടക്കം ഇരട്ടയാറ്റിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേടാനായി മാലിന്യമുക്ത നാളെക്കായുള്ള ഒരു സന്ദേശം കൂടിയാണ് ഈ സെല്‍ഫി പോയിന്റ് എന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പ്രസിഡന്റ് ആനന്ദ് വിളയില്‍, വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗങ്ങളായ ജയ്‌നമ്മ ബേബി, ജോസ് തച്ചാ പറമ്പില്‍, സെക്രട്ടറി ധനേഷ് ബി., ജോസുകുട്ടി തോണക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






