കട്ടപ്പന ഇന്‍ഡസ്ന്റ് ബാങ്ക് പടി - ചിറ്റെഴുത്ത് പടി റോഡ് നവീകരണം പൂര്‍ത്തിയാക്കി
കട്ടപ്പന ഇന്‍ഡസ്ന്റ് ബാങ്ക് പടി - ചിറ്റെഴുത്ത് പടി റോഡ് നവീകരണം പൂര്‍ത്തിയാക്കി

ഇടുക്കി: കട്ടപ്പന നഗരസഭ 28-ാം വാര്‍ഡ് ഇന്‍ഡസ്ന്റ് ബാങ്ക് പടി - ചിറ്റെഴുത്ത് പടി റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്തോടി 5 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. നിരവധി കുടുംബങ്ങളുടെ ആകെ യാത്രാമാര്‍ഗമായിരുന്ന റോഡ് നാളുകളായി തകര്‍ന്നുകിടക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന ടാറിങ് ഇളകി മാറിയതോടെ കാല്‍നട യാത്രപോലും ദുസഹമായി മാറി. മഴയുള്ള സമയങ്ങളില്‍ വെള്ളം കുത്തിയൊലിച്ച് റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടു. ഈ പാത ആദ്യമായിട്ടാണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ നാളുകളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്.
What's Your Reaction?






