അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു: ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നിസാര പരിക്ക്
അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു: ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നിസാര പരിക്ക്

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റ് യാത്രികര്‍ക്ക് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഉദുമല്‍പേട്ടയില്‍നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മറിഞ്ഞത്. ഇരുമ്പുപാലത്തിനുസമീപം ചെറായിപ്പാലത്ത് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മുതിരപ്പുഴയാറിന്റെ തീരപ്രദേശത്തേയ്ക്ക് മറിയുകയായിരുന്നു.
What's Your Reaction?






