നാരകക്കാനം സെന്റ് ജോസഫ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 23ന്
നാരകക്കാനം സെന്റ് ജോസഫ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 23ന്
ഇടുക്കി: നാരകക്കാനം സെന്റ് ജോസഫ് യുപി സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളും പൂര്‍വ വിദ്യാര്‍ഥി - അധ്യാപക കുടുംബ മഹാസംഗമവും 23ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. 1964 ആഗസ്റ്റ് 15ന് ഒരു ഷെഡില്‍ വേലു ആശാന്‍ ആരംഭിച്ച ആശാന്‍ കളരിയില്‍നിന്നാണ് സ്‌കൂളിന്റെ തുടക്കം. പിന്നീട് 1969ല്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 1975ല്‍ എയ്ഡഡ് എല്‍പി സ്‌കൂളായി ഉയര്‍ത്തി. ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല അധ്യാപകരെയും സ്‌കൂള്‍ നിര്‍മാണ കാലത്ത് പങ്കാളികളായ മുതിര്‍ന്നവരെയും ചടങ്ങില്‍ അനുമോദിക്കും. പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിന് നല്‍കുന്ന പുതിയ ഡെസ്‌ക്, ബെഞ്ച്, കസേര എന്നിവയുടെ കൈമാറ്റവും സുവര്‍ണ ജൂബിലി സ്മാരക വോളിബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. പൊതുസമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പൊലീസ് സൂപ്രണ്ട് കെ എം സാബു മാത്യു ഐപിഎസ്, ഇടുക്കി രൂപതാ മുഖ്യ വികാരി ജനറല്‍ ജോസ് കരിവേലിക്കല്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. തുടര്‍ന്ന് സ്‌നേഹവിരുന്നും കൊച്ചിന്‍ ദക്ഷയ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അനില്‍ കൂവപ്ലാക്കല്‍, തങ്കച്ചന്‍ വേമ്പേനി, ജോസഫ് പന്നക്കല്‍, അപ്പച്ചന്‍ വേങ്ങയ്ക്കല്‍, റെജി ചിറ്റേട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
