എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15ന്
എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15ന്

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15ന് സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. ഇതിന്റെ മുന്നോടിയായി നടന്ന ആലോചനായോഗം എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ചെയര്‍മാന്‍ റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. 15ന് വൈകിട്ട് 5മുതല്‍ രാത്രി 8വരെയാണ് പരിപാടി. റവ. ഡോ. ബിനോയി പി ജേക്കബ് അധ്യക്ഷനായി. സംയുക്ത ക്രിസ്മസ് ആഘോഷം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ് ആമുഖപ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് രജിത് ജോര്‍ജ്, എച്ച്‌സിഎന്‍ എം ഡി ജോര്‍ജി മാത്യു, പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജെയ്ബി ജോസഫ്, കട്ടപ്പനയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ജോര്‍ജ് തോമസ്, ജെബിന്‍ ജോസ്, ജിതിന്‍ കൊല്ലംകുടി, മനോജ് അഗസ്റ്റിന്‍, പ്രദീപ് എസ് മണി, വിന്‍സന്റ് തോമസ് , വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ് ട്രഷറര്‍ യു.സി തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






