പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍
പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍

ഇടുക്കി: പെണ്‍കുട്ടികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ച കേസില്‍ പിതാവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി സ്വദേശിയാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടികളുടെ മാതാവിനെ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തിയശേഷമായിരുന്നു പീഡനം. വിവരം പുറംലോകം അറിയാതെ ഇരിക്കുവാന്‍ മക്കളെ ഭീക്ഷണിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്തു പറയുന്നത്. വിവരം അധ്യാപകര്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈയിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
What's Your Reaction?






