അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരെ പരാതി നല്‍കി കെവിവിഇഎസ് രാജകുമാരി യൂണിറ്റ്
അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരെ പരാതി നല്‍കി കെവിവിഇഎസ് രാജകുമാരി യൂണിറ്റ്

ഇടുക്കി: അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കതിരെ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ്. ടൗണുകളില്‍ അനധികൃതമായി വാഹനങ്ങളില്‍ എത്തിച്ച് ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യവസ്തുക്കളും ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് തടയണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റം ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാടകയും നികുതിയും നല്‍കി വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ക്ക് വെല്ലുവിളിയാകുകയാണ്. പുറമെ നിന്ന് വാഹനങ്ങളില്‍ കച്ചവടത്തിനായി എത്തുന്നവര്‍ക്ക് ടൗണ്‍ മേഖലയില്‍ നിന്ന് മാറി പഞ്ചായത്ത് അധികൃതര്‍ സൗകര്യമൊരുക്കണം. ഇത്തരം കച്ചവടങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്ന് യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി സോജന്‍ വര്‍ഗീസ്, ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ്, ട്രഷറര്‍ ഓ എ ജോണ്‍ എന്നിവര്‍ വ്യക്തമാക്കി.
What's Your Reaction?






