വണ്ടിപ്പെരിയാറില്‍ നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനം
വണ്ടിപ്പെരിയാറില്‍ നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനം

ഇടുക്കി : വണ്ടിപ്പെരിയാര്‍ ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷനെയും വികാസ് നഗര്‍ അസോസിയേഷനെയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പാത തുറന്നു നല്‍കി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്രിറ്റ് നിര്‍മാണം പൂ ര്‍ത്തിയാക്കിയത്. പഞ്ചായത്തംഗം പ്രിയങ്കാ മഷേഷ് അധ്യക്ഷയായി. ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം. ഉദയസൂര്യന്‍, ഭാരവാഹി ജിമ്മിച്ചന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്‍ മഹേഷ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






