ഇടുക്കി: തൊടുപുഴയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലഹരി വില്‍പ്പന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയായ യുവാവിന്റെ കാലുകള്‍ തല്ലിയൊടിച്ചു. ഇടവെട്ടി സ്വദേശി അഫ്സലിനാണ് പരിക്കേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടയംകവല അണ്ണായിക്കണ്ണം ഭാഗത്തെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് രണ്ടുസംഘങ്ങളായി തിരിഞ്ഞ് തമ്മിലടിച്ചത്. പ്രദേശത്ത് തുടര്‍ന്നുവരുന്ന ലഹരിക്കച്ചവടത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. തൊടുപുഴ പൊലീസ് എത്തി ഇവരെ ഓടിച്ചുവിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.