അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി പൂപ്പാറ സ്വദേശി പിടിയില്‍
അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി പൂപ്പാറ സ്വദേശി പിടിയില്‍

ഇടുക്കി: അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സംഭവത്തില്‍ ഒരാളെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പടിക്കപാടത്ത് ബിജു മാണിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുളിയന്മലയ്ക്കുസമീപം വാഹന പരിശോധനയ്ക്കിടെ 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലറ്റിന്‍ സ്റ്റിക്കുകളുമായി വണ്ടന്‍മേട് പൊലീസ് പിടികൂടിയ ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി, തീക്കോയി നടയ്ക്കല്‍ വെള്ളാപ്പള്ളിയില്‍ മുഹമ്മദ് ഫാസില്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജു മാണിയെ പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസിന് വിവരം കൈമാറുകയായിരുന്നു. എസ്എച്ച്ഒ എ സി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബിജു മാണിയുടെ വീടിനുസമീപത്ത്‌നിന്ന് 98 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 46 ജലറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്.
What's Your Reaction?






