വാഴവര സെന്റ് മേരിസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വാഴവര സെന്റ് മേരിസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: വാഴവര സെന്റ് മേരിസ് ഹൈസ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്യദിനവും യാത്രയയപ്പ് സമ്മേളനം നടന്നു. ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാഛാദനം ചെയ്തു. തുടര്‍ന്ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന മാത്യു ജോസഫിന് മൊമന്റോ നല്‍കി. വിവിധ മേഖലകളില്‍ മികവ് തെളിച്ചവരെ അനുമോദിച്ചു. ഇരട്ടയാര്‍ പഞ്ചായത്തംഗം മേരിക്കുട്ടി പി. സി. എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അമല്‍ ചരട്ടുവയലില്‍ പ്രൊഫിഷന്‍സി വിതരണം നടത്തി. മാനേജര്‍ ഫാ. തോമസ് തൈച്ചേരില്‍ അധ്യക്ഷനായി. പ്രന്‍സിപ്പല്‍ ലിസി ഷാജി, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് ഈപ്പന്‍, ആദര്‍ശ് അഭിലാഷ്, അധ്യാപക പ്രതിനിധി ജോസ് കെ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കല്‍, എംപിടിഎ പ്രസിഡന്റ് സിജി സിജോ മണിയാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?