എസ്എന്‍ഡിപി യോഗം കട്ടപ്പനയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി
എസ്എന്‍ഡിപി യോഗം കട്ടപ്പനയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയനും കട്ടപ്പന നോര്‍ത്ത് ശാഖയും തേനി അരവിന്ദ് കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. അരവിന്ദ് കണ്ണാശുപത്രിയില്‍നിന്ന് ഡോ. എസ് ശ്വേതയുടെ നേതൃത്വത്തില്‍ 20 ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. യൂണിയന്‍ കൗണ്‍സിലര്‍ പി. കെ. രാജന്‍, ശാഖാ യോഗം സെക്രട്ടറി അജേഷ് സി എസ്, വൈസ് പ്രസിഡന്റ് നിഖില്‍ പി ടി, വനിതാ സംഘം പ്രസിഡന്റ് നിഷ ബൈജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആവണി പ്രമോദ്, യൂണിയന്‍ കമ്മിറ്റിയംഗം ശ്രീനിവാസന്‍ ഇ കെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?