തങ്കമണി ക്ഷീരോത്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
തങ്കമണി ക്ഷീരോത്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: തങ്കമണി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് പി ഡി സത്യന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇരുപതിനായിരം ലിറ്ററിന് മുകളില്‍ പാല്‍ അളന്ന കര്‍ഷകരെയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിതാ കര്‍ഷകയെയും ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അംഗങ്ങള്‍ക്ക് ബോണസ് വിതരണം ചെയ്തു. സെക്രട്ടറി സൈമണ്‍ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ ബിജു വര്‍ഗീസ്, ഷൈജു വര്‍ക്കി, സന്തോഷ് വി വി, പി ടി ജോസഫ്, ജോസ് തോമസ്, ബിന്ദു ആന്റണി, ഡയറി എക്‌സ്റ്റണ്‍ഷന്‍ ഓഫീസര്‍ ജാന്‍സി ജോണ്‍, ഡയറി ഫാം ഇന്‍സ്‌ട്രെക്ടര്‍ നിഷ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

