വാത്തിക്കുടി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
വാത്തിക്കുടി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിക്കല്‍, പച്ചക്കറി വിത്തുകളുടെ വിതരണം, കാര്‍ഷിക ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി എ ഉലഹന്നാന്‍, അംഗം ഡോളി സുനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ മിലാനി സാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതമോള്‍ സി എസ്, വാത്തിക്കുടി കൃഷി ഓഫീസര്‍ അനന്യ പി എസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് പി കെ, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ജോര്‍ജ് അമ്പഴം, മാത്യു കൈച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?