ആലടി കുടുംബരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: പിഡബ്ല്യുഡി പരിശോധന നടത്തി

ആലടി കുടുംബരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: പിഡബ്ല്യുഡി പരിശോധന നടത്തി

Dec 23, 2023 - 23:23
Jul 7, 2024 - 23:37
 0
ആലടി കുടുംബരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: പിഡബ്ല്യുഡി പരിശോധന നടത്തി
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി കുടുംബരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനായി കണ്ടെത്തിയ ഭൂമി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പിഡബ്ല്യുഡി പരിശോധന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോസ്‌ന കെ ജോസ്, ഓവര്‍സിയര്‍ അശ്വന്‍ കൃഷ്ണന്‍, കട്ടപ്പന പൊതുമരമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പൊന്നൂസ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. 2016ലാണ് അയ്യപ്പന്‍കോവില്‍ പിഎച്ച്‌സിയെ കുടുംബരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. ഈവര്‍ഷം 5 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ ഒരേക്കര്‍ ഭൂമിക്ക് പട്ടയമില്ലാത്തത് പ്രതിസന്ധിയായി. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് റവന്യു സംഘം സ്ഥലം അളന്ന് പട്ടയ നടപടി തുടങ്ങി. 2024 മാര്‍ച്ചിന് മുമ്പ് കെട്ടിട നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ തുക നഷ്ടമാകുമെന്ന് പിഡബ്ല്യുഡി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ജില്ലാ ഭരണകൂടവും പഞ്ചായത്തും ചേര്‍ന്ന് പിഡബ്ല്യുഡിയെ വിവരമറിയിച്ചു.

1972ല്‍ പബ്ലിക് ലൈബ്രറിയാണ് ആശുപത്രിക്ക് കെട്ടിടം പണിയാന്‍ ആലടിയില്‍ ഒരേക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിനല്‍കിയത്. ആദിവാസി, തോട്ടം മേഖലയടക്കം മൂന്നുപഞ്ചായത്തുകളിലെ ആളുകളുടെ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. പട്ടയ നടപടി പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എബിന്‍ ഏബ്രഹാം, ഡോ. മേരി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, മനു കെ ജോണ്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow