അത്ലറ്റിക്, കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍
അത്ലറ്റിക്, കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍

ഇടുക്കി: ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം. നെടുങ്കണ്ടത്ത് നടന്ന ജില്ലാ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ്ങ് ജമ്പില്‍ ജാന്‍മേരി അനോജും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഫര്‍ഖാന ആന്‍സിയയും ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് ഡിസ്‌ക് ത്രോയില്‍ ക്രിസ്റ്റോ വര്‍ഗീസ് രണ്ടാം സ്ഥാനവും 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ജിസാമോള്‍ ജെസ്സി മൂന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ 60 മീറ്റര്‍ ഓട്ടത്തില്‍ ആന്‍ മരിയ അഭിലാഷും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവും വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. അധ്യാപകരായ സജി കെ ജെ, ദീപക് എല്‍, അരുണ്‍ജിത്ത് എന്നിവരാണ് പരിശീലനം നല്‍കുന്നത്. വിജയികളെ മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ് എന്നിവര്‍ അനുമോദിച്ചു.
What's Your Reaction?






