വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റില്‍ പണിമുടക്കി പ്രതിഷേധിച്ച് തൊഴിലാളികള്‍
വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റില്‍ പണിമുടക്കി പ്രതിഷേധിച്ച് തൊഴിലാളികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റില്‍ പണി മുടക്ക് പ്രതിഷേധിച്ച് തൊഴിലാളികള്‍. 7 മാസമായി ശമ്പളം നല്‍കാതെ നെല്ലിമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മാത്രം വേതനം നല്‍കിയ മാനേജ്‌മെന്റിന്റെ ഇരട്ട നീതിക്കെതിരെയാണ് സമരം നടത്തിയത്. രാവിലെ ആരംഭിച്ച സമരം 11 വരെ നീണ്ടുനിന്നു. പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കാണാത്തപക്ഷം വരും ദിവസങ്ങളിലും പണിമുടക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ചെലവ് കാശ് നല്‍കാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഒരുമാസം 1500 രൂപ മാത്രമാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നെല്ലിമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മാത്രം ശമ്പളം നല്‍കിയത്. കുടിശിക ഉണ്ടായിരുന്ന തുകയാണ് ശമ്പളമായി നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഈ എസ്റ്റേറ്റില്‍ നിന്നെടുക്കുന്ന കൊളുന്ത് മറ്റുള്ള എസ്റ്റേറ്റുകള്‍ക്കാണ് വില്‍ക്കുന്നത്. ഇത് കൃത്യമായി ശമ്പളം ലഭിക്കാത്തതിന് കാരണമാകും. പോബ്‌സ് മാനേജ്‌മെന്റിന് 7 എസ്‌റ്റേറ്റുകളാണ് തോട്ടം മേഖലയിലുള്ളത്. ഇതില്‍ 2500ലേറെ തൊഴിലാളികളുമുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും മറ്റ് ജോലികള്‍ക്കുപോയാണ് വരുമാനം കണ്ടെത്തുന്നത്.
What's Your Reaction?






