തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും മെറിറ്റ് ഡേയും നടത്തി. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുമ്പോട്ട് പോകുമ്പോഴാണ് ഉന്നത വിജയം നേടാന്‍ സാധിക്കുന്നതെന്നും കൂട്ടുകാരനെ എതിരാളിയായി കാണാതെ ചേര്‍ത്തുനിര്‍ത്തി ഒരുമിച്ച് സഞ്ചരിക്കുമ്പോള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ. ഡോ.ജോര്‍ജ് തകിടിയേല്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, എംപിടിഎ പ്രസിഡന്റ് ലിസമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






