പീരുമേട് റാണികോവില്‍ എസ്റ്റേറ്റിലെ പഞ്ചായത്ത് കുളത്തില്‍ യുവതി മരിച്ചനിലയില്‍
പീരുമേട് റാണികോവില്‍ എസ്റ്റേറ്റിലെ പഞ്ചായത്ത് കുളത്തില്‍ യുവതി മരിച്ചനിലയില്‍
ഇടുക്കി: പീരുമേട് റാണികോവില്‍ എസ്റ്റേറ്റിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത പഞ്ചായത്ത് കുളത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. റാണികോവില്‍ എസ്റ്റേറ്റ് സ്വദേശി ഗോമതി ഷണ്മുഖം (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിമുതല്‍ ഗോമതിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുളത്തിനുസമീപം ചെരുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പീരുമേട് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: ഷണ്‍മുഖം. മക്കള്‍: സഞ്ജയ്, ശരണ്‍, സാരഥി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ശ്രീരൂപ്, അരുണ്‍ ലെനിന്‍, ചന്ദ്രന്‍, രജീഷ്, അന്‍ഷാദ്, രാജേഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
What's Your Reaction?