വെട്ടിക്കുഴക്കവല കുരിശടിയില്‍ കൊന്ത നമസ്‌കാരം സമാപിച്ചു
വെട്ടിക്കുഴക്കവല കുരിശടിയില്‍ കൊന്ത നമസ്‌കാരം സമാപിച്ചു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ കീഴിലുള്ള വെട്ടിക്കുഴക്കവല കുരിശടിയില്‍ നടന്നുവന്നിരുന്ന കൊന്ത നമസ്‌കാരത്തിന് സമാപനമായി. ഇടവക വികാരി ഫാ. എബ്രഹാം പുറയാറ്റ് സന്ദേശം നല്‍കി. വെട്ടിക്കുഴക്കവല കുരിശടിയില്‍ 10 ദിവസങ്ങളിലായി നടന്നുവന്നിരുന്ന കൊന്ത നമസ്‌കാരത്തിലും ലദീഞ്ഞിലും നിരവധി ഭക്തരാണ് പങ്കെടുത്തത്. സിസ്റ്റര്‍ ജാന്‍ സിനാമ്മ, സിസ്റ്റര്‍ ഡെന്‍സി, സിസ്റ്റര്‍ ഡാല്‍വിന്‍, കെ എ മാത്യു, ബാബു വെട്ടിക്കുഴ, സാബു വെട്ടിക്കുഴ, തോമസ് കളപ്പുര, ടോമി എലൈറ്റ്, ബിനു കാരക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






