കട്ടപ്പനയില്‍ സഹകരണ ജീവനക്കാരുടെ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും
കട്ടപ്പനയില്‍ സഹകരണ ജീവനക്കാരുടെ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും

ഇടുക്കി: കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു ) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലേക്ക് സഹകരണ ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് രാഷ്ട്രീയമായി കീഴടക്കുവാന്‍ ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെയും സാധാരണക്കാരുടെ സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണ സംഘങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെയുമായിരുന്നു സമരം . കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ സമാപിച്ചു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി ആര്‍ സുനില്‍ സമര പ്രഖ്യാപനം നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.കെ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.സി രാജശേഖരന്‍ നായര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജി അജിത, ആര്‍ രാധാകൃഷ്ണന്‍ നായര്‍, സി.പി.ഐ(എം) കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍ സജി, സി.ഐ.ടി.യു കട്ടപ്പന ഏരിയ സെക്രട്ടറി എം.സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






