ഇരട്ടയാര്‍ ഈട്ടിത്തോപ്പില്‍ റോഡരികില്‍ ശുചിമുറി മാലിന്യം തള്ളി
ഇരട്ടയാര്‍ ഈട്ടിത്തോപ്പില്‍ റോഡരികില്‍ ശുചിമുറി മാലിന്യം തള്ളി
ഇടുക്കി: ഇരട്ടയാര്‍ ഈട്ടിത്തോപ്പില്‍ കരുണാകരന്‍ കട ഭാഗത്ത് ശുചിമുറി മാലിന്യം തള്ളി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ടിലിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിച്ചു. വ്യാഴാഴ്ച രാത്രി 1ന് ശേഷമാണ് ടാങ്കര്‍ ലോറിയിലെത്തിച്ച മാലിന്യം കരുണാകരന്‍ കട കലുങ്കിനുസമീപം തള്ളിയത്. മാലിന്യം ഒഴുകി സമീപത്തെ ആറ്റിലെത്തി വെള്ളം മലിനപ്പെടുകയും ചെയ്തു. ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളുടെ പരിശോധനയിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്തിലെ 3, 4 വാര്‍ഡ് ചേരുന്ന ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. മുമ്പും പല തവണ ശുചിമുറി മാലിന്യം ഇരട്ടയാറിന്റെ പല ഭാഗത്തും തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി പിഴയും അടപ്പിച്ചിരുന്നു. ടാങ്കര്‍ ലോറി കടന്നുപോകുന്ന സിസിടിവി ദൃശ്യം പ്രദേശത്ത് എത്തിയ പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?