വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യാകമാറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇടുക്കി രുപത മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 24ന് രാവിലെ 6 നും 7 നും വിശുദ്ധ കുര്‍ബാന. വൈകിട്ട് 4 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ രൂപത കത്തിഡ്രല്‍ വികാരി ഫാ. മാത്യൂ അരീപ്ലാക്കല്‍ മുഖ്യാ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം ഇടുക്കി കവല ചുറ്റി തിരികെ പള്ളിയിലെത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 7 നും 8 നും 9 നും വിശുദ്ധ കുര്‍ബാന . 10 മണിക്ക് വാഹന വെഞ്ചരിപ്പ്. വൈകിട്ട് 4 മണിക് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ഫാ. ജോജു മുഖ്യകാര്‍മികനായിരിക്കും. ഫാ. റോയി കണ്ണംച്ചിറ സന്ദേശം നല്‍കും. വൈകിട്ട് 7.30ന് തിരുവനന്തപുരം ജോസ്‌കോ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
What's Your Reaction?