ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളി തിരുനാളിന് കൊടിയേറി
ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളി തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഫാ. കുര്യന്‍ ഇരുവേലിക്കുന്നേല്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വവും വഹിച്ചു. മൂന്ന് ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഫാ. ടിബിന്‍ തെങ്ങുംതെറ്റയില്‍, റവ.ഡോ. ജോസ് മാറാട്ടില്‍, ഫാ. തോമസ് മടിക്കാങ്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുനാള്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. ചെമ്പകപ്പാറ കപ്പേളയിലേക്ക് നടക്കുന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷണത്തിന് ഫാ. ജോസഫ് മാതാളിക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. അസിസ്റ്റന്റ് വികാരി ഫാ. വര്‍ഗീസ് ചരകുന്നേല്‍, ടോമി പന്തപ്ലാക്കല്‍, റോയ് പൂവത്തുംതറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?