പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍: പള്ളികളില്‍ വിപുലമായ തിരുക്കര്‍മങ്ങള്‍
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍: പള്ളികളില്‍ വിപുലമായ തിരുക്കര്‍മങ്ങള്‍
ഇടുക്കി: ജില്ലയിലെ പള്ളികളില്‍ വിപുലമായ തിരുക്കര്‍മങ്ങളോടെ ഈസ്റ്റര്‍ ആഘോഷം. പാതിര കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തംചുമലില്‍ ഏറ്റുവാങ്ങി തിന്മയെ തോല്‍പ്പിച്ച് യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് കുര്‍ബാനയില്‍ വിശ്വാസികള്‍ പങ്കെടുത്തു. പള്ളികളില്‍ ശനിയാഴ്ച രാത്രി 10ന് കുര്‍ബാനയോടെ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ തുടങ്ങി. യേശുക്രിസ്തുവിന്റെ തിരുസ്വരൂപം വഹിച്ച് പള്ളികള്‍ ചുറ്റി തിരിപ്രദക്ഷണവും നടന്നു. വികാരിമാര്‍ ഈസ്റ്റര്‍ദിന സന്ദേശവും നല്‍കി. തുടര്‍ന്ന് ഈസ്റ്റര്‍ മുട്ട വിതരണവും കലാപരിപാടികളും നടന്നു.
What's Your Reaction?