നവീകരണം പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍: മേപ്പാറ പുട്ടുസിറ്റി കല്‍ത്തൊട്ടി റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
നവീകരണം പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍: മേപ്പാറ പുട്ടുസിറ്റി കല്‍ത്തൊട്ടി റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറ പുട്ടുസിറ്റി കല്‍ത്തൊട്ടി റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഒരാഴ്ച മുമ്പാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നാളുകളായി തകര്‍ന്നുകിടന്നിരുന്ന റോഡില്‍ ഗതാഗതം ദുഷ്‌കരമാകരമായതോടെയാണ് കാഞ്ചിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുക വകയിരുത്തി റോഡ് നവീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ടാറിങ് ഇളകി തുടങ്ങി. പുട്ടുസിറ്റിയില്‍ മഠത്തിന് സമീപം ടാറിങ് വലിയതോതില്‍ ഇളകി മെറ്റലുകള്‍ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതിയിലാണ്. ടാറിങ്ങിലുണ്ടായ കെടുകാര്യസ്ഥതയാണ് ഇളകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടാറിങ് കൂടുതലായി ഇളകി പോകുന്ന സ്ഥിതിയുമുണ്ട്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് പഴയ സ്ഥിതിയിലെത്താനുള്ള കാരണമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡ് നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലന്‍സിലടക്കം അടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
What's Your Reaction?






