മാങ്ങാത്തൊട്ടി പള്ളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 13ന്
മാങ്ങാത്തൊട്ടി പള്ളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 13ന്

ഇടുക്കി: മാങ്ങാത്തൊട്ടി മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 13ന് രാവിലെ 10മുതല്‍ ഉച്ചകഴിഞ്ഞ് 2വരെ പള്ളി അങ്കണത്തില്‍ നടക്കും. കോതമംഗലം മോര്‍ ബസോലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രയുടെയും കോതമംഗലം മോര്‍ ബസോലിയോസ് ദന്തല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്, പള്‍മോണോളജി, ഡെര്‍മറ്റോളജി, പിഎഫ്ടി, ദന്തല്‍, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സയും മരുന്നുകളും നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ ബാബു ചാത്തനാട്ട്, ട്രസ്റ്റി തങ്കച്ചന്‍ വാടകരതടത്തില്‍, ജൂബിലി കണ്‍വീനര്‍ അഡ്വ.ജോഫറി, ജോയിന്റ് കണ്‍വീനര്‍ ബേബി പുല്‍പ്പറമ്പില്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






