ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡ് കൈയടക്കി സ്വകാര്യ വാഹനങ്ങള്‍
ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡ് കൈയടക്കി സ്വകാര്യ വാഹനങ്ങള്‍

ഇടുക്കി: ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ് നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു. നിരവധി സ്വകാര്യ വാഹനങ്ങളാണ് സ്റ്റാന്‍ഡിനുള്ളില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരട്ടയാര്‍ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ അനധികൃത പാര്‍ക്കിങ്ങും ഡ്രൈവിങ് പരിശീലനവും നിരോധിച്ചതാണ്. മുമ്പ് സ്വകാര്യ വാഹനങ്ങള്‍ ഫീസ് ഈടാക്കി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് നിലച്ചതോടെ നിരവധി വാഹനങ്ങളാണ് ഗതാഗതം തടസപ്പെടുത്തി കടകള്‍ക്കുമുമ്പില്‍ വരെ പാര്‍ക്ക് ചെയ്യുന്നത്. കൂടാതെ, സാമൂഹിക വിരുദ്ധരും ഇവിടം കേന്ദ്രീകരിക്കുന്നതായി പരാതിയുണ്ട്. യാത്രക്കാര്‍ക്കും കാല്‍നടയാത്രികര്‍ക്കം കടകളിലെത്തുന്നവര്‍ക്കും സ്വകാര്യ വാഹനങ്ങള്‍ തടസമുണ്ടാക്കുന്നു. പഞ്ചായത്ത് ഓഫീസിനുസമീപം മീറ്റ് സ്റ്റാളിന്റെ മുന്‍വശം ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇവിടെ ഹരിതകര്‍മസേനയുടെ മിനി എംസിഎഫും പ്രവര്‍ത്തിക്കുന്നു. അനധികൃത പാര്‍ക്കിങ് അടിയന്തരമായി ഒഴിവാക്കണം. ഫീസ് ഈടാക്കി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് സൗകര്യമൊരുക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






