നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറയ്ക്കുന്നു: ഡോ. ടി.എം തോമസ് ഐസക്
നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറയ്ക്കുന്നു: ഡോ. ടി.എം തോമസ് ഐസക്

ഇടുക്കി: നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറയ്ക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയഗം ഡോ. ടി എം തോമസ് ഐസക്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം രാജ്യത്ത് കുറഞ്ഞുവരുന്നു. ഇതെല്ലാം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നത് ചൂണ്ടികാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി 'ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളും കേന്ദ്ര- സംസ്ഥാന ബന്ധവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടെന്നുള്ള കേരളീയരുടെ അഭിമാന ബോധം നടക്കാന്‍ പോകുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്‌കില്ലുകളാണ് പകര്‍ന്നുനല്‍കാന്‍ പോകുന്നത്. കേരളത്തിന്റെ വളര്‍ച്ച നമ്മുടെ നാട് മോദിക്ക് മറുപടി കൊടുക്കും. ഇത് അനുവദിക്കാന്‍ ആഗോളവല്‍ക്കരണ വാദികള്‍ക്ക് കഴിയില്ല. നാടിന്റെ താല്‍പര്യത്തിന് നാടാകെ ഒന്നിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എഐസിസി അംഗം ഇ എം ആഗസ്തി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍ കൂവപ്ലക്കല്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എസ് മോഹനന്‍, പി എസ് രാജന്‍, നേതാക്കളായ വി ആര്‍ സജി, ടിഎസ് ബിസി, കെ ആര്‍ സൊധരന്‍, മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






