പരിസ്ഥിതി ദിനം: കാമാക്ഷി പഞ്ചായത്തില്‍ പരിസ്ഥിതി ഗ്രാമസഭ ചേര്‍ന്നു 

പരിസ്ഥിതി ദിനം: കാമാക്ഷി പഞ്ചായത്തില്‍ പരിസ്ഥിതി ഗ്രാമസഭ ചേര്‍ന്നു 

Jun 5, 2026 - 16:39
 0
പരിസ്ഥിതി ദിനം: കാമാക്ഷി പഞ്ചായത്തില്‍ പരിസ്ഥിതി ഗ്രാമസഭ ചേര്‍ന്നു 
This is the title of the web page

ഇടുക്കി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്തില്‍ പരിസ്ഥിതി ഗ്രാമസഭ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫ്രാന്‍സിസ് അറക്കയ്പ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു നെടുഞ്ചേരിയില്‍ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ ഹരിതകര്‍മ സേനാംഗങ്ങളെ അനുമോദിച്ചു.    പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ടോമി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ ജോബിന്‍ മാത്യു, അഡ്വ. ഷിബിന്‍ തോമസ്, രതീഷ് കുമാര്‍, സാലി തോമസ്, ഷീബ തോമസ്, സോണിയ തോമസ്, ഓമന ശിവന്‍കുട്ടി, ഫിലോമിനാ സാജു, വെറ്ററിനറി ഡോക്ടര്‍ അഞ്ജലി, പഞ്ചായത്ത് സെക്രട്ടറി സാന്ദ്ര സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow