പാമ്പാടുംപാറ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ഗവ. എല്‍ പി സ്‌കൂളില്‍ നടത്തി
പാമ്പാടുംപാറ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ഗവ. എല്‍ പി സ്‌കൂളില്‍ നടത്തി
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ഗവ. എല്‍ പി സ്‌കൂളില്‍ പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത സരോവറിന്റെ ഭാഗമായി പത്തിനിപ്പാറ ചെക്ക് ഡാം പരിസരത്ത് ആരാമം ഒരുക്കുന്നതിനുള്ള പദ്ധതിയ്ക്കും തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ചെക്ക് ഡാമിന്റെ പരിസരത്ത് വിവിധ വൃക്ഷ തൈകളും ഫല വൃക്ഷങ്ങളും നട്ട് പരിപാലിക്കാനാണ് പദ്ധതി. തുടര്‍ന്ന് പഞ്ചായത്തില്‍ പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭയും ചേര്‍ന്നു. വൈസ് പ്രസിഡന്റ് ബി സി അനില്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണപിള്ള, ആരിഫ അയൂബ്, തങ്കമ്മ രാജന്‍, വിഷ്ണു ശ്രീമന്ദിരം, ശ്രീദേവി, രജനി, ഉഷാ സുധാകരന്‍, അന്‍സമ്മ മാത്യൂ, ഷാജി മരുതോലില്‍, കൃഷി ഓഫീസര്‍ ആശ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നാഗേന്ദ്രന്‍, സിഡിഎസ് ചെയര്‍പേര്‍സന്‍ മോളമ്മ സുരേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
