കട്ടപ്പന കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
കട്ടപ്പന കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: കട്ടപ്പന കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബിന്റെ 2026 -27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടത്തി. ക്ലബ് പ്രസിഡണ്ട് കെ ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, ലയണ്‍ ഷൈന്‍ കുമാര്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കും പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞയ്ക്കും നേതൃത്വം നല്‍കി. കഴിഞ്ഞ ഒരുവര്‍ഷം വിവിധ സേവന പ്രവര്‍ത്തനം കൊണ്ട് മറ്റ് ക്ലബ്ബുകള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബ്. ഈ വര്‍ഷം 6 വനിതകള്‍ ഉള്‍പ്പടെ 19 പുതിയ അംഗങ്ങളെയാണ് ക്ലബ്ബില്‍ ചേര്‍ത്തിരിക്കുന്നത്. പുതിയ പ്രസിഡന്റായി സിബി വര്‍ക്കി കൊല്ലംകുടി, സെക്രട്ടറി എം ഡി ജോര്‍ജ്, ട്രഷറര്‍ ജോജി ജോര്‍ജ്, മറ്റ് ഭരണ സമിതിയംഗങ്ങള്‍ എന്നിവരുടെ സ്ഥാനാരോഹണവും പാസ്റ്റ് ഗവര്‍ണര്‍ ഷൈന്‍ കുമാര്‍ നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, ആനി ജബ്ബരാജ്, ഫിലിപ്പ് ജോണ്‍, ഫ്രാന്‍സീസ് സെബാസ്റ്റിയന്‍, അമല്‍ മാത്യു, വര്‍ഗീസ് ജോസഫ്, ജോര്‍ജ് തോമസ്, ജോസഫ് പെരുമന, ജിബിന്‍ ജോസ്, ബൈജി കെ സി, എം ഡി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?