പൊന്നാമലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പാറ പൊട്ടിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ 

പൊന്നാമലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പാറ പൊട്ടിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ 

Jul 13, 2026 - 10:47
 0
പൊന്നാമലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പാറ പൊട്ടിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിലെ അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പാറക്കഷണം മാറ്റാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി അഡ്വ. സേനാപതി വേണു എംഎല്‍എ. അപകട സാധ്യതയുള്ള സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറ പൊട്ടിച്ച് മാറ്റുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അപകടവസ്ഥാ ബോധ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. പ്രദേശത്ത് മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലാണ് നിലവില്‍ പാറയുള്ളത്. പാറ സ്ഥിതി ചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോടുവരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെനിന്ന് പാറ തെന്നി നീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ ഷിഹാബ് ഈട്ടിക്കല്‍, പഞ്ചായത്തംഗം തോമസ് തെക്കേല്‍, പൊതുപ്രവര്‍ത്തകരായ ജോജോ കളപ്പുരക്കല്‍, ദേവസ്യാച്ചന്‍ ചട്ടവേയിലില്‍, ജോണി കാക്കാനി, സജി പ്ലാംകൂട്ടം തുടങ്ങിയവരും എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow