നെടുങ്കണ്ടത്ത് തെരുവുനായ ശല്യം രൂക്ഷം: നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി
നെടുങ്കണ്ടത്ത് തെരുവുനായ ശല്യം രൂക്ഷം: നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി
ഇടുക്കി: നെടുങ്കണ്ടത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി. വാഹന യാത്രികരും, കാല്‍നടയാത്രികരും തെരുവുനായ ശല്യം മൂലം അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമാണ്. കടത്തിണ്ണകളും വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശങ്ങളും തെരുവുനായ്ക്കള്‍ താവളമാക്കുന്നതും വ്യാപാരികളെ ദുരിതത്തിലാഴ്ത്തുകയാണ്. ഇതുമൂലം ഉപഭോക്താക്കള്‍ കടകളിലേക്ക് എത്താന്‍ മടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്ററ് ഷിജു ഉള്ളുരുപ്പില്‍, സെക്രട്ടറി ജിസ്‌മോന്‍ കോഴിമല എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?