രാജകുമാരി ഷിന്‍ ജി തായ് കരാട്ടെ സ്‌കൂളില്‍ കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി
രാജകുമാരി ഷിന്‍ ജി തായ് കരാട്ടെ സ്‌കൂളില്‍ കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി
ഇടുക്കി: രാജകുമാരി ഷിന്‍ ജി തായ് കരാട്ടെ സ്‌കൂളില്‍ സംഘടിപ്പിച്ച കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. കരാട്ടെ പരീക്ഷയോടൊപ്പം കുട്ടികള്‍ക്കായി ദുരന്ത നിവാരണം, അഗ്‌നിബാധ പ്രതിരോധം, പ്രഥമ ശുശ്രൂഷ എന്നിവയില്‍ വിദഗ്ദ്ധ പരിശീലന ക്ലാസുകളാണ് സംഘടിപ്പിച്ചു. ആയോധനകലയുടെ കരുത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ പുതിയ പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളാനാണ് ക്ലാസ് സംഘടിപ്പിച്ചത്. ഷിഹാന്‍ ഷാഹിദ് വി എം ക്ലാസ്, രാജാക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ എന്‍ രാധാകൃഷ്ണന്‍, ആദര്‍ശ്, ജിത്തു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. അപകടമുണ്ടായാല്‍ പരിഭ്രാന്തരാകാതെ എങ്ങനെ യുക്തിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് ലളിതമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിവരിച്ചുനല്‍കി. ഷിന്‍ ജി തായ് കരാട്ടെ സ്‌കൂളിന്റെ ഫൗണ്ടര്‍ ക്യോഷി സാബു ജേക്കബും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ആയോധനകലയിലൂടെ ശാരീരിക ക്ഷമത കൈവരിക്കുന്നതിനൊപ്പം തന്നെ, നാളത്തെ പൗരന്മാരായ കുട്ടികളില്‍ മികച്ച ധാര്‍മികതയും അച്ചടക്കവും സാമൂഹിക ബോധവും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കരാട്ടെ ബെല്‍റ്റുകളുടെ നിറം മാറുന്നതിനൊപ്പം തങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ വ്യാപ്തിയും കൂടുകയാണെന്ന തിരിച്ചറിവിലാണ് ഓരോ വിദ്യാര്‍ത്ഥിയും ഈ ക്യാമ്പസില്‍ നിന്നും മടങ്ങുന്നത്.
What's Your Reaction?