ഉത്സവമായി കാഞ്ചിയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
ഉത്സവമായി കാഞ്ചിയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ലബ്ബക്കട ഹൈറേഞ്ച് വില്ലാസ് ഹാളില്‍ നടത്തി. സമാപന സമ്മേളനം കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സര്‍ഗോത്സവം എന്ന പേരില്‍ കാഞ്ചിയാര്‍ പഞ്ചായത്തും സാമൂഹിക നീതിവകുപ്പും ചേര്‍ന്നാണ് കലോത്സവം നടത്തിയത്. ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ മാലാഖ കുട്ടികളുട കലോത്സവത്തില്‍ ദൈവം എല്ലാം നല്‍കിയവരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. സംഘഗാനം, ലളിതഗാനം, ഭക്തിഗാനം, സിംഗിള്‍ സോങ്, ഫാന്‍സി ഡ്രസ്, സിഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് സോങ് തുടങ്ങി വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതിനൊപ്പം മത്സരിച്ച മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങളും നല്‍കി. അങ്കണവാടി ജീവനക്കാര്‍ നേതൃത്വം നല്‍കിയ മത്സരത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വിധികര്‍ത്താക്കളായി. കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. സിഡിപിഒ ആര്‍ ലേഖ മുഖ്യ പ്രഭാഷണം നടത്തി. തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുകുട്ടന്‍, ജോമോന്‍ തെക്കേല്‍, സസ്യ ജയന്‍, ഷാജി വേലംപറമ്പില്‍, റോയി എവറസ്റ്റ്, പ്രിയ ജോമോന്‍, രാജേഷ് നാരായണന്‍, സൂപ്പര്‍വൈസര്‍ സ്‌നേഹ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






