തുടര്‍ച്ചയായ മഴയും ഫംഗസ് ബാധയും: ചെറുകിട ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

തുടര്‍ച്ചയായ മഴയും ഫംഗസ് ബാധയും: ചെറുകിട ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

Aug 27, 2026 - 11:23
 0
തുടര്‍ച്ചയായ മഴയും ഫംഗസ് ബാധയും: ചെറുകിട ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: കാലാവസ്ഥാ വ്യതിയാനവും പിന്നാലെയെത്തിയ ഫംഗസ് ബാധയും മൂലം തോട്ടങ്ങള്‍ വ്യാപകമായി നശിച്ചതോടെ ചെറുകിട ഏലം കര്‍ഷകര്‍ പ്രതിസന്ധിയിലായി. ആദ്യം മഴക്കുറവും പിന്നീട് തുടര്‍ച്ചയായി പെയ്ത കനത്ത മഴയുമാണ് ഏലത്തോട്ടങ്ങളില്‍ വന്‍ നാശനഷ്ടം വിതച്ചത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ഭൂരിഭാഗം തോട്ടങ്ങളിലും ഫംഗസ് രോഗബാധ പടര്‍ന്നുപിടിച്ചിട്ടുണ്ട്. ചെടികളുടെ ഇലയും ചിമ്പും കായും പൂവുമടക്കം അഴുകി ഒലിച്ചുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വിപണിയില്‍ ഏലക്കായ്ക്ക് മികച്ച വില ലഭിക്കുന്ന സമയത്താണ് ഈ തിരിച്ചടി. ഫംഗസ് ബാധയെ ചെറുക്കാന്‍ ഉപയോഗിക്കുന്ന ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് വിപണിയില്‍ വലിയ തോതില്‍ വില വര്‍ധിച്ചതും കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. വന്‍ വിളനാശവും ഉല്‍പ്പാദനച്ചെലവും മൂലം പ്രതിസന്ധിയിലായ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ സ്‌പൈസസ് ബോര്‍ഡ് അടക്കമുള്ള ബന്ധപ്പെട്ട ഏജന്‍സികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow