കെ.എസ്.എസ്.പി.യു. കട്ടപ്പന യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി

  കെ.എസ്.എസ്.പി.യു. കട്ടപ്പന യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി

Jun 25, 2025 - 12:19
Jun 25, 2025 - 17:18
 0
കെ.എസ്.എസ്.പി.യു. കട്ടപ്പന യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കട്ടപ്പന യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി. ജില്ലാ കമ്മിറ്റിയംഗം പി എസ് വിനയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, പെന്‍ഷന്‍ വിരുദ്ധ നടപടികള്‍ക്കെതിരെയും സംസ്ഥാന പെന്‍ഷന്റെ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ച് പുതിയ സൗജന്യ ചികിത്സ സമ്പ്രദായം ആരംഭിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വന്‍ഷന്‍ ചേര്‍ന്നത്. 33-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗത്തില്‍ വിശദീകരിച്ചു. പുതിയതായി സംഘടനയില്‍ അംഗങ്ങളായവരെ  ആദരിച്ചു. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് പി ഡി തോമസ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ടി കെ വാസു, ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി, മുന്‍ ജില്ലാ പ്രസിഡന്റ് കെ ശശിധരന്‍, സംസ്ഥാന കൗണ്‍സിലംഗം കെ പി ദിവാകരന്‍, ബ്ലോക്ക് സെക്രട്ടറി കെ വിശ്വനാഥന്‍, ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ രാമചന്ദ്രന്‍, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴയില്‍ കെഎസ്എസ്പിയുവിന്റെ  നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യോഗത്തില്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow