ഓണസമൃദ്ധി കര്‍ഷക ഓണച്ചന്ത കട്ടപ്പനയില്‍ തുടങ്ങി
ഓണസമൃദ്ധി കര്‍ഷക ഓണച്ചന്ത കട്ടപ്പനയില്‍ തുടങ്ങി
ഇടുക്കി: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം തടയാനും ഗുണമേന്മയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങളിലെത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓണസമൃദ്ധി കര്‍ഷക ഓണച്ചന്തയ്ക്ക് കട്ടപ്പനയില്‍ തുടക്കമായി. 25 വരെ നടക്കുന്ന കര്‍ഷകച്ചന്തയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കുന്ന മാതൃകാപരമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പൊതു ചില്ലറ വിപണിവിലയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നതുമാണ് കൃഷിവകുപ്പിന്റെ ഈ വിപണി ഇടപെടല്‍. നഗരസഭ കൗണ്‍സിലര്‍ ബേബി കുര്യനും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിളും ചേര്‍ന്ന് ആദ്യ വില്‍പ്പന നടത്തി. കൃഷി ഓഫീസര്‍ ആഗ്‌നസ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ക്ലസ്റ്റര്‍-വിപണി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?